എസ്.എസ്.എല്‍.സി പരീക്ഷ ജയിച്ച 18 വയസ്സ് പൂര്‍ത്തിയായ വ്യക്തികള്‍ക്ക് സിനിമാ ഓപ്പറേറ്റര്‍ പരീക്ഷയ്ക്ക് അപ്രന്റീസ് ആയി രജിസ്റ്റര്‍ ചെയ്യാം. ഒരു വര്‍ഷം പൂര്‍ത്തിയായ ശേഷം എഴുത്ത് പരീക്ഷയില്‍ ജയിക്കുന്നവര്‍ക്ക് പ്രായോഗിക പരീക്ഷയ്ക്ക് പങ്കെടുക്കാം.
 
  • പ്രായോഗിക പരീക്ഷ ജയിച്ചവര്‍ക്ക് സിനിമ ഓപ്പറേറ്റര്‍ ലൈസന്‍സ്, കോംമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കുന്നു.
  • സിനിമാ ഓപ്പറേറ്റര്‍ലൈസെൻസിൻ്റെ  കാലാവധി 3 വര്‍ഷം ആണ്.
  • കാലാവധി തീരുന്നതിന് മുന്‍പ് ലൈസന്‍സ് പുതുക്കണം.
  • 70 വയസ്സ് വരെ ലൈസന്‍സ് പുതുക്കി നല്‍കും.