• സമര്‍പ്പിക്കുന്ന വൈദ്യുത രൂപരേഖ സൂക്ഷ്മ പരിശോധന നടത്തി ന്യൂനതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

  • ന്യൂനതകള്‍ പരിഹരിച്ചു സമര്‍പ്പിക്കുന്ന വൈദ്യുത രൂപരേഖയ്ക്ക് അംഗീകാരം നല്‍കുന്നു.

 

  • സമര്‍പ്പിക്കുന്ന പൂര്‍ത്തീകരണ റിപ്പോര്‍ട്ടിൻ്റെ  അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടത്തി നല്‍കുന്നു. പ്രതിഷ്ഠാപനം തൃപ്തികരമാണെങ്കില്‍ സുരക്ഷാ സര്‍ട്ടിഫിക്കറ്റും ഊര്‍ജ്ജീകരണാനുമതിയും നല്‍കുന്നു.

 

  • ന്യൂനതകള്‍ പരിഹരിച്ച് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിൻ്റെ  അടിസ്ഥാനത്തില്‍ സുരക്ഷാ സര്‍ട്ടിഫിക്കറ്റും ഊര്‍ജ്ജീകരണാനുമതിയും നല്‍കുന്നു.

 

  • സി.ഇ.എ റെഗുലേഷന്‍ (മെഷേഴ്‌സ് റിലേറ്റിംഗ് ടു സേഫ്റ്റി ആന്റ് ഇലക്ട്രിക് സപ്ലൈ) റെഗുലേഷന്‍, 2010 -ൻ്റെ  റെഗുലേഷന്‍ 63 പ്രകാരം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.

 

  • “സോയില്‍ റെസിസ്റ്റിവിറ്റി” പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.

 

  • കേബിള്‍ ടി.വി. ശൃംഖല പരിശോധന നടത്തി സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.

 

  • വൈദ്യുതി പ്രതിഷ്ഠാപനങ്ങള്‍ പരിശോധിച്ച് വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.