ഇലക്ട്രിക്കല്‍ വയര്‍മാന്‍

 

 • മതിയായ സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പരീക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുളളവര്‍ക്ക് പുതുതായി പെര്‍മിറ്റും കോമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റും നല്‍കുന്നു.

 

 • എഴുത്തു പരീക്ഷയും പ്രായോഗിക പരീക്ഷയും ജയിക്കുന്നവര്‍ക്ക് പുതുതായി പെര്‍മിറ്റും കോമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റും നല്‍കുന്നു.

 

 • പെര്‍മിറ്റ് പുതുക്കി നല്‍കുന്നു.

 

 • കാലാവധി കഴിഞ്ഞ പെര്‍മിറ്റ് പുന:സാധൂകരിച്ച് നല്‍കുന്നു.

 

 • അസ്സല്‍ പെര്‍മിറ്റ് നഷ്ടപ്പെട്ടവര്‍ക്ക് പകരം ഡൂപ്ലിക്കേറ്റ് പെര്‍മിറ്റ് നല്‍കുന്നു.

 

 

ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ഗ്രേഡ് ‘ബി’

 
 • സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയുടെയും ജോലി പരിചയത്തിൻ്റെയും അടിസ്ഥാനത്തില്‍ പരീക്ഷ എഴുതുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുളളവര്‍ക്ക് കൂടിക്കാഴ്ച നടത്തി പുതുതായി പെര്‍മിറ്റും കോമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റും നല്‍കുന്നു.

 

 • എഴുത്തു പരീക്ഷയും പ്രായോഗിക പരീക്ഷയും ജയിക്കുന്നവര്‍ക്ക് പുതുതായി പെര്‍മിറ്റും കോമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റും നല്‍കുന്നു.

 

 • പെര്‍മിറ്റ് പുതുക്കി നല്‍കുന്നു.

 

 • കാലാവധി കഴിഞ്ഞ പെര്‍മിറ്റ് പുന:സാധൂകരിച്ച് നല്‍കുന്നു.

 

 • അസ്സല്‍ പെര്‍മിറ്റ് നഷ്ടപ്പെട്ടവര്‍ക്ക് പകരം ഡൂപ്ലിക്കേറ്റ് പെര്‍മിറ്റ് നല്‍കുന്നു.
 

ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ - ‘എ’ഗ്രേഡ്

 
 • കൂടിക്കാഴ്ച നടത്തി പുതിയ പെര്‍മിറ്റും കോമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റും നല്‍കുന്നു.
 
 • പെര്‍മിറ്റ് പുതുക്കി നല്‍കുന്നു.
 
 • കാലാവധി കഴിഞ്ഞ പെര്‍മിറ്റ് പുന:സാധൂകരിച്ച് നല്‍കുന്നു.
 
 • അസ്സല്‍ പെര്‍മിറ്റ് നഷ്ടപ്പെട്ടവര്‍ക്ക് പകരം ഡൂപ്ലിക്കേറ്റ് പെര്‍മിറ്റ് നല്‍കുന്നു.
 

ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ ‘ക്ലാസ്സ് എ’

 
 • പുതിയ ലൈസന്‍സ് നല്‍കുന്നു.
 
 • ലൈസന്‍സ് പുതുക്കി നല്‍കുന്നു.
 
 • കാലാവധി കഴിഞ്ഞ ലൈസന്‍സ് പുന:സാധൂകരിച്ച് നല്‍കുന്നു.
 
 • അസ്സല്‍ ലൈസന്‍സ് നഷ്ടപ്പെട്ടവര്‍ക്ക് പകരം ഡൂപ്ലിക്കേറ്റ് ലൈസന്‍സ് നല്‍കുന്നു.
 

ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ ‘ക്ലാസ്സ് ബി’

 
 • പുതിയ ലൈസന്‍സ് നല്‍കുന്നു.
 • ലൈസന്‍സ് പുതുക്കി നല്‍കുന്നു.
 • കാലാവധി കഴിഞ്ഞ ലൈസന്‍സ് പുന:സാധൂകരിച്ച് നല്‍കുന്നു.
 • അസ്സല്‍ ലൈസന്‍സ് നഷ്ടപ്പെട്ടവര്‍ക്ക് പകരം ഡൂപ്ലിക്കേറ്റ് ലൈസന്‍സ് നല്‍കുന്നു.
 

ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ ‘ക്ലാസ്സ് സി’

 
 • പുതിയ ലൈസന്‍സ് നല്‍കുന്നു.
 
 • ലൈസന്‍സ് പുതുക്കി നല്‍കുന്നു.
 
 • കാലാവധി കഴിഞ്ഞ ലൈസന്‍സ് പുന:സാധൂകരിച്ച് നല്‍കുന്നു.
 
 • അസ്സല്‍ ലൈസന്‍സ് നഷ്ടപ്പെട്ടവര്‍ക്ക് പകരം ഡൂപ്ലിക്കേറ്റ് ലൈസന്‍സ് നല്‍കുന്നു.
 
 

ഇലക്ട്രിസിറ്റി വര്‍ക്കര്‍ പെര്‍മിറ്റ്

 
 • പുതിയ പെര്‍മിറ്റ് നല്‍കുന്നു.
 
 • പെര്‍മിറ്റ് പുതുക്കി നല്‍കുന്നു.
 
 • കാലാവധി കഴിഞ്ഞ പെര്‍മിറ്റ് പുന:സാധൂകരിച്ച് നല്‍കുന്നു.
 
 • ഡ്യൂപ്ലിക്കേറ്റ് പെര്‍മിറ്റ് നല്‍കുന്നു.
 
 

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നല്‍കുന്ന മറ്റു സേവനങ്ങള്‍

 
 • ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ഗ്രേഡ് ‘എ’, ‘ബി’ എന്നിവരുടെ പെര്‍മിറ്റിൻ്റെ  പരിധി ഉയര്‍ത്തി നല്‍കുന്നു.
 
 • സൂപ്പര്‍വൈസര്‍, വയര്‍മാന്‍ എന്നിവരെ കോണ്‍ട്രാക്ടര്‍ ലൈസന്‍സില്‍ ഉള്‍പ്പെടുത്തി നല്‍കുന്നു.
 
 • ഇലക്ട്രിക്കല്‍ വയര്‍മാന്‍, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുളള പഠന സ്ഥാപനങ്ങളുടെ അംഗീകാരം നല്‍കുക, പുതുക്കി നല്‍കുക എന്നിവ ചെയ്യുന്നു.
 
 • കേബിള്‍ ജോയിന്റിംഗ്’ പെര്‍മിറ്റും കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റും നല്‍കുന്നു.
 
 • കൂടിക്കാഴ്ചയ്ക്കു ശേഷം ‘എ’ ക്ലാസ്സ് ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ ലൈസന്‍സ് നല്‍കുന്നതിനുളള അപേക്ഷ ശുപാര്‍ശ കത്ത് ഉള്‍പ്പെടെ കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡില്‍ അയക്കുന്നു.
 
 

സിനിമ ഓപ്പറേറ്റര്‍

 
 • പുതിയ സിനിമ ഓപ്പറേറ്റര്‍ ലൈസന്‍സ് നല്‍കുന്നു.
 
 • ലൈസന്‍സ് പുതുക്കി നല്‍കുന്നു.
 
 • കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കി നല്‍കുന്നു.
 
 • അസ്സല്‍ ലൈസന്‍സ് നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് നല്‍കുന്നു.
 

ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിന്റെ ചുമതലകള്‍

 
ഇലക്ട്രിസിറ്റി ആക്ട് 2003-ന്റെ സെക്ഷന്‍ 53 പ്രകാരം വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് വകുപ്പിൻ്റെ പ്രധാന ചുമതല. വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ സുരക്ഷയ്ക്കും പരിപാലനത്തിനും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നിഷ്‌ക്കര്‍ഷിക്കേണ്ട മാനദണ്ഡങ്ങള്‍ സെന്‍ട്രല്‍ ഇലക്ട്രിസിറ്റി (മെഷേഴ്‌സ് റിലേറ്റിംഗ് റ്റു സേഫ്റ്റി ആന്റ് ഇലക്ട്രിക് സപ്ലൈ) റെഗുലേഷന്‍സ്, 2010 വ്യവസ്ഥ ചെയ്യുന്നു. വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ വൈദ്യുതി രൂപരേഖക്ക് ഈ വകുപ്പില്‍ നിന്നും അംഗീകാരം നല്‍കുന്നു. പൂര്‍ത്തീകരിക്കപ്പെട്ട പ്രതിഷ്ഠാപനങ്ങള്‍ പരിശോധന നടത്തുകയും തൃപ്തികരമാണെങ്കില്‍ ഊര്‍ജ്ജീകരണ അനുമതി നല്‍കുകയും ചെയ്യുന്നു. ഈ ഊര്‍ജ്ജീകരണ അനുമതിയുടെ അടിസ്ഥാനത്തില്‍ ലൈസന്‍സി/കെ.എസ്.ഇ.ബി പ്രതിഷ്ഠാപനങ്ങള്‍ക്ക് സപ്ലൈ നല്‍കുന്നു.
  
എല്ലാ എച്ച്.റ്റി/ഇ.എച്ച്.റ്റി പ്രതിഷ്ഠാപനങ്ങള്‍, എക്‌സ്‌റേ, നിയോണ്‍, ലിഫ്റ്റ്, ജനറേറ്റര്‍, മള്‍ട്ടിസ്റ്റോറീഡ് ബില്‍ഡിംഗ് എന്നിവ ആനുകാലികമായി ഈ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും, പരിശോധനയില്‍ ശ്രദ്ധയില്‍പ്പെടുന്ന ന്യൂനതകള്‍ പരിഹരിക്കുന്നതിനായി ഉപഭോക്താവിൻ്റെ ശ്രദ്ധയില്‍ കൊണ്ടു വരുകയും ചെയ്യുന്നു.
 
കേരള സ്റ്റേറ്റ് ലൈസന്‍സിംഗ് ബോര്‍ഡ് റൂള്‍സ് പ്രകാരം രൂപീകരിക്കപ്പെട്ട ലൈസന്‍സിംഗ് ബോര്‍ഡ് ഈ വകുപ്പിൻ്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. വൈദ്യുത പ്രതിഷ്ഠാപനങ്ങള്‍ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും യോഗ്യരായ വ്യക്തികള്‍ക്ക് ലൈസന്‍സുകളും പെര്‍മിറ്റുകളും ഈ ബോര്‍ഡ് നല്‍കിവരുന്നു. ആവശ്യമായ സൂപ്പര്‍വൈസറുടെ കോമ്പിറ്റന്‍സിയുടേയും, ആവശ്യമായ സൗകര്യങ്ങളുടെ ലഭ്യതയുടേയും അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗം കോണ്‍ട്രാക്ടര്‍ ലൈസന്‍സ് നല്‍കി വരുന്നു.
 
 
വയര്‍മാന്‍ പെര്‍മിറ്റ്, സൂപ്പര്‍വൈസര്‍ പെര്‍മിറ്റ് എന്നിവ പരീക്ഷയുടെയും, അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തില്‍ നടത്തി ലൈസന്‍സിംഗ് ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നു.
 
കേരള സിനിമ (റെഗുലേഷന്‍) ആക്ട് പ്രകാരം രൂപീകരിക്കപ്പെട്ട ബോര്‍ഡ് ഓഫ് സിനിമ ഓപ്പറേറ്റേഴ്‌സ് ആണ് സിനിമ ഓപ്പറേറ്റര്‍മാര്‍ക്കുളള ലൈസന്‍സ് നല്‍കുന്നത്. എഴുത്തു പരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തിയാണ് ഇവ നല്‍കി വരുന്നത്. സിനിമ പ്രതിഷ്ഠാപനങ്ങള്‍ക്ക് വകുപ്പിലെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഡി-സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. ഈ പ്രതിഷ്ഠാപനങ്ങളുടെ ആനുകാലിക പരിശോധനയും കേരള സിനിമ (റെഗുലേഷന്‍) റൂള്‍ 1988 പ്രകാരം നടത്തുന്നു.
 
വൈദ്യുത ഉപകരണങ്ങളുടെ പരിശോധനയും കാലിബ്രേഷനും ചെയ്യുന്നതിനായി ഒരു വിപുലമായ ലാബ് തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നു. ഇത് കൂടാതെ എന്‍.എ.ബി.എല്‍ അംഗീകാരമുളള ലാബുകള്‍ തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നു. ടെസ്റ്റിംഗ് സൗകര്യമുളള റീജണല്‍ ലാബുകള്‍ മറ്റു ജില്ലകളിലും പ്രവര്‍ത്തിക്കുന്നു. വിവിധ ജില്ലകളിലെ ഉപഭോക്താക്കളുടെ പ്രതിഷ്ഠാപനങ്ങള്‍ പരിശോധിക്കാനായി മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റും തിരുവനന്തപുരം മീറ്റര്‍ ടെസ്റ്റിംഗ് ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ലാബില്‍ പ്രവര്‍ത്തിച്ചു വരുന്നു.
 
സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ പുതിയ റെഗുലേഷന്‍ പ്രകാരം ഉപഭോക്താക്കളുടെ എനര്‍ജി മീറ്റര്‍ സ്ഥാപിക്കുന്നതിനു മുന്‍പും, അതിനു ശേഷം അഞ്ച് വര്‍ഷത്തില്‍ ഒരിക്കലും ഒരു എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ ഉളള ലാബില്‍ കാലിബ്രേറ്റ് ചെയ്യണം എന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. അതിനായി നിലവിലുളള എല്ലാ ലാബുകളും എന്‍.എ.ബി.എല്‍ നിലവാരത്തില്‍ ആക്കാനുളള നടപടികള്‍ തുടര്‍ന്നു വരുന്നു. 1963-ലെ കേരള ഇലക്ട്രിസിറ്റി ഡ്യൂട്ടി ആക്ട് പ്രകാരവും 1989-ലെ കേരള ഇലക്ട്രിസിറ്റി സര്‍ചാര്‍ജ്ജ് ആക്ട് പ്രകാരവും മുഖ്യ വൈദ്യുതി ഇന്‍സ്‌പെക്ടറേയും, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ അക്കൗ്‌സ് ഓഫീസറേയും ഡ്യൂട്ടി ഇന്‍സ്‌പെക്ടര്‍മാരായി നിയമിച്ചിട്ട്. മേല്‍ പറഞ്ഞ ആക്ടുകള്‍ പ്രകാരം ഗവണ്‍മെന്റിന് ലഭിക്കേനിശ്ചിതമായ ഡ്യൂട്ടി കണക്കാക്കുന്നതിനു വേണ്ടി കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡിൻ്റെയും മറ്റ് ലൈസന്‍സുകളുടെയും കണക്കുകളും രേഖകളും ഈ വകുപ്പിലെ ആഫീസര്‍മാര്‍ പരിശോധിക്കുന്നു.
 
''ഹൗസ് ഹോള്‍ഡ് ഇലക്ട്രിക്കല്‍ അപ്ലൈയന്‍സ് (ക്വാളിറ്റി കണ്‍ട്രോള്‍) ഓര്‍ഡര്‍ 1981 ''ഇലക്ട്രിക്കല്‍ വയേഴ്‌സ് കേബിള്‍സ്, അപ്ലൈയന്‍സ് ആന്റ് പ്രോട്ടക്റ്റീവ് ഡിവൈസസ് ആന്റ് ആക്‌സസറീസ് (ക്വാളിറ്റി കണ്‍ട്രോള്‍) ഓര്‍ഡര്‍ 2003'' എന്നിവ നടപ്പിലാക്കുവാന്‍ ഉളള അധികാരി ആയി കേരള സര്‍ക്കാര്‍, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
 
ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രധാന ചുമതലകളില്‍ ഒന്നാണ് വൈദ്യുത അപകടങ്ങളുടെ അന്വേഷണം. അപകടത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ അറിയുന്നതിന് മാരകവും മാരകമല്ലാത്തതും ആയ എല്ലാ വൈദ്യുതാപകടങ്ങളും ഈ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നു. അപകടത്തിന് ഉത്തരവാദികളായ വ്യക്തികള്‍ക്ക് മേല്‍ നടപടി എടുക്കുകയും ഇത്തരം അപകടം ആവര്‍ത്തിക്കാതിരിക്കുവാനുളള മാര്‍ഗങ്ങളും സ്വീകരിക്കുന്നു. ഓരോ അപകടത്തെ കുറിച്ചും വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് അയക്കുകയും സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയിലേക്ക് എല്ലാ വര്‍ഷവും സംക്ഷിപ്തമായ റിപ്പോര്‍ട്ടും നല്‍കുന്നു.
 
വൈദ്യുത അപകടങ്ങളുടെ അവലോകനത്തിനും ഇത്തരം അപകടങ്ങള്‍ ഇല്ലാതാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതിനായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും സര്‍ക്കാര്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന തല കമ്മിറ്റിയുടെ ചെയര്‍മാന്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ആണ്. കൂടാതെ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ കിന്‍ഫ്ര, എനര്‍ജി മാനേജ്‌മെന്റ് സെൻ്റര്‍ എന്നിവയുടെ ബോര്‍ഡ് മെമ്പര്‍ കൂടി ആണ്. നാഷണല്‍ കൗണ്‍സില്‍ (കേരള ചാപ്റ്റര്‍)-ൻ്റെ വൈസ് ചെയര്‍മാന്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറാണ്. കൂടാതെ ''സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇറിഗേഷന്‍ ആന്റ് പവര്‍'' -ല്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അംഗമാണ്. ''ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ആകട), ന്യൂഡല്‍ഹിയുടെ ടെക്‌നിക്കല്‍ കമ്മിറ്റി ഇന്‍ഡസ്ട്രീസ് വകുപ്പില്‍ പരിഗണനയ്ക്ക് വെയ്ക്കുന്ന നിക്ഷേപങ്ങളുടെ സത്വര നടപടിക്കായുളള ഉന്നതതല കമ്മിറ്റി, ടൂറിസം വകുപ്പിന്റെ സിംഗിള്‍ വിന്റോ ക്ലിയറന്‍സ് കമ്മിറ്റി, എന്നിവയിലും ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അംഗമാണ്.