എച്ച്.റ്റി/ഇ.എച്ച്.റ്റി ഉപഭോക്താക്കളുടെ പ്രതിഷ്ഠാപനങ്ങളും അതുപോലെ സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി (മെഷേഴ്‌സ് റിലേറ്റിംഗ് ടൂ സേഫ്റ്റി ആന്റ് ഇലക്ട്രിക് സപ്ലൈ, റെഗുലേഷന്‍സ് 2010, കേരള സിനിമ (റെഗുലേഷന്‍) റൂള്‍സ്, 1988 എന്നിവയില്‍ പ്രതിപാദിച്ചിട്ടുളള എല്ലാ വൈദ്യുത പ്രതിഷ്ഠാപന ജോലികളും ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ രേഖാമൂലമുളള മുന്‍കൂര്‍ അംഗീകാരം ലഭിച്ചതിനു ശേഷം മാത്രമേ നിര്‍വ്വഹിക്കുവാന്‍ പാടുളളൂ.
 
വൈദ്യുത രൂപരേഖകള്‍ക്കും ബന്ധപ്പെട്ട മറ്റു ഡ്രോയിംഗുകള്‍ക്കും സൂക്ഷ്മ പരിശോധനയ്ക്കു ശേഷം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ നിന്നും അംഗീകാരം നല്‍കുന്നതാണ്.
 
പ്രാഥമിക പരിശോധനയും സുരക്ഷാ സര്‍ട്ടിഫിക്കറ്റിന്റെ വിതരണവും
 
അംഗീകാരം ലഭിച്ച രൂപരേഖ പ്രകാരമായിരിക്കണം. ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ ജോലി നിര്‍വ്വഹിക്കേണ്ടത്. ജോലിയുടെ പൂര്‍ത്തീകരണ റിപ്പോര്‍ട്ട് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ക്ക് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പ്രതിഷ്ഠാപനത്തിന്റെ പരിശോധന നടത്തുകയും സുരക്ഷാ സര്‍ട്ടിഫിക്കറ്റും ഊര്‍ജ്ജീകരണത്തിനുളള അനുമതി പത്രവും നല്‍കുകയും ചെയ്യുന്നു.
 
 
വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ ആനുകാലിക പരിശോധന
 
 • വൈദ്യുതി വിതരണക്കാര്‍, ലൈസന്‍സികള്‍ കൂടാതെ എല്ലാ ഉപഭോക്താക്കളുടെയും (ഹൈടെന്‍ഷന്‍, എക്‌സട്രാ ഹൈ ടെന്‍ഷന്‍) പ്രതിഷ്ഠാപനങ്ങളുടെ വാര്‍ഷിക പരിശോധന.
 
 • ജനറേറ്ററുകള്‍, ലിഫ്റ്റുകള്‍, നിയോണ്‍ സൈനുകള്‍, എക്‌സ്‌റേ യൂണിറ്റുകള്‍, ബഹുനില കെട്ടിടങ്ങള്‍ എന്നിവയുടെ വാര്‍ഷിക പരിശോധന.
 
 • എല്ലാ എം.വി. പ്രതിഷ്ഠാപനങ്ങളുടെയും രണ്ടു വര്‍ഷത്തിലൊരിക്കലുളള ആനുകാലിക പരിശോധന.
 
 • സിനിമാ തിയേറ്റര്‍ പ്രതിഷ്ഠാപനങ്ങളുടെ ആനുകാലിക പരിശോധനയും സുരക്ഷാ സര്‍ട്ടിഫിക്കറ്റിന്റെ വിതരണവും.
 
കേരള സ്റ്റേറ്റ് ലൈസന്‍സിംഗ് ബോര്‍ഡ്
 
ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍മാര്‍ക്കുളള ലൈസന്‍സ് വിതരണം, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍/ഇലക്ട്രിക്കല്‍ വയര്‍മാന്‍ പെര്‍മിറ്റുകള്‍ നല്‍കുന്നതിന് വേണ്ടിയുളള പരീക്ഷകള്‍ നടത്തുക, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍, ഇലക്ട്രിക്കല്‍ വയര്‍മാന്‍ എന്നിവര്‍ക്കുളള പെര്‍മിറ്റ് നല്‍കുക, ഇലക്ട്രിസിറ്റി വര്‍ക്കര്‍ക്കുളള പെര്‍മിറ്റുകള്‍ നല്‍കുക, വയര്‍മാന്‍ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുക, നിയമം ലംഘിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, വയര്‍മാന്‍മാര്‍ എന്നിവര്‍ക്കെതിരെ ആവശ്യമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുക, ഉപഭോക്താക്കള്‍, കോണ്‍ട്രാക്ടര്‍മാര്‍, ഊര്‍ജ്ജ വിതരണക്കാര്‍ എന്നിവര്‍ക്ക് ഇടയിലുളള തര്‍ക്കങ്ങള്‍ പരിഹരിക്കല്‍ എന്നീ ചുമതലകള്‍ ഈ ബോര്‍ഡ് നിര്‍വ്വഹിക്കുന്നു.
 
പ്രധാന ചുമതലകള്‍
 
 • ക്ലാസ്സ് ‘എ’, ‘ബി’ & ‘സി’ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ ലൈസന്‍സ് നല്‍കുക.
 
 • ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍/ഇലക്ട്രിക്കല്‍ വയര്‍മാന്‍ പെര്‍മിറ്റുകള്‍ നല്‍കുന്നതിന് വേണ്ടിയുളള പരീക്ഷ നടത്തുകയും പെര്‍മിറ്റ് നല്‍കുകയും ചെയ്യുക.
 
 • ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ഗ്രേഡ് ‘എ’ & ‘ബി’ (എക്‌സംഷന്‍) എന്നിവര്‍ക്കുളള പെര്‍മിറ്റ് നല്‍കുക.
 
 • വയര്‍മാന്‍ പെര്‍മിറ്റ് നല്‍കുക.
 
 • ഇലക്ട്രിക്കല്‍ വര്‍ക്കര്‍ക്കുളള പെര്‍മിറ്റ് നല്‍കുക.
 
 • വയര്‍മാന്‍ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുക.
 
 • നിയമം ലംഘിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, വയര്‍മാന്‍മാര്‍ എന്നിവര്‍ക്കെതിരെ ആവശ്യമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുക.
 
 • ഉപഭോക്താക്കള്‍, കോണ്‍ട്രാക്ടര്‍മാര്‍, ഊര്‍ജ്ജ വിതരണക്കാര്‍ എന്നിവര്‍ക്ക് ഇടയിലുളള തര്‍ക്കങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക.